ബൈജു പൗലോസിനും ബാലചന്ദ്രകുമാറിനുമെതിരേ ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും
കോടതി ഉത്തരവിന് വിരുദ്ധമായി കേസിലെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സ്വകാര്യ ചാനലില്‍ ബാലചന്ദ്രകുമാര്‍ അഭിമുഖം നടത്തി. ഇതിന് പിന്നില്‍ ബൈജു പൗലോസാണെന്നാണ് ദിലീപിന്റെ വാദം.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനും സംവിധായകന്‍ ബാലചന്ദ്രകുമാറിനുമെതിരെ ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും.
കോടതി ഉത്തരവിന് വിരുദ്ധമായി കേസിലെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സ്വകാര്യ ചാനലില്‍ ബാലചന്ദ്രകുമാര്‍ അഭിമുഖം നടത്തി. ഇതിന് പിന്നില്‍ ബൈജു പൗലോസാണെന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തി. ഏപ്രില്‍ 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിചാരണ കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ െ്രെകംബ്രാഞ്ച് തിങ്കളാഴ്ച ചോദ്യം ചെയ്യും. തുടരന്വേഷണം പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷമാണ് കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കിയുന്നു. ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ആലുവ പോലിസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് രണ്ടര മാസത്തിനുശേഷമാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഇക്കാലയളവില്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായിരുന്നു ക്രൈം ബ്രാഞ്ച് ശ്രദ്ധ കേന്ദ്രീകരിച്ചത്. എസ്പി സോജന്റേയും ഡിവൈഎസ്പി ബൈജു പൗലോസിന്റേയും നേതൃത്വത്തിലുള്ള സംഘമാകും ദിലീപിനെ ചോദ്യം ചെയ്യുക.