വര്‍ക്കലയില്‍ മൊബൈല്‍ ഫോണിനെ ചൊല്ലി പൂജാരിമാര്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരം: മൊബൈല്‍ ഫോണിനെച്ചൊല്ലി പൂജാരിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വര്‍ക്കല ചാലുവിള കനാലിന് സമീപം താമസിക്കുന്ന പൂജാരിയായ നാരായണന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും പൂജാരിയുമായ നൂറനാട് സ്വദേശി അരുണിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. നാരായണന്റെ വീട്ടില്‍ വച്ച് മൊബൈല്‍ ഫോണിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. തുടര്‍ന്ന് നാരായണനെ വീടിന് മുന്‍വശത്തുള്ള തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു. തോട്ടിലെ പാറക്കെട്ടില്‍ തലയിടിച്ച നാരായണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാരായണന്റെ ഭാര്യയെയും അരുണ്‍ മര്‍ദിച്ചതായി പരാതിയുണ്ട്.