എഡിഎമ്മിന്റെ മരണം: ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയണമെന്ന് പ്രമേയം

ബിനോയി കുര്യനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ താത്കാലിക ചുമതല.

Update: 2024-10-28 02:37 GMT
എഡിഎമ്മിന്റെ മരണം: ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വവും  ഒഴിയണമെന്ന് പ്രമേയം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പി പി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയണമെന്ന് യുഡിഎഫ് പ്രമേയം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് ശേഷമുള്ള ആദ്യ ഭരണസമിതി യോഗമാണ് ഇന്ന് ചേരുക. വൈസ് പ്രസിഡന്റ് ബിനോയി കുര്യനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ താത്കാലിക ചുമതല.

Tags:    

Similar News