ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും

സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

Update: 2024-10-30 02:55 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യഹരജി നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ജാമ്യഹരജി നല്‍കുക. അതേസമയം, കേസ് അന്വഷിക്കുന്ന പ്രത്യേക പോലിസ് സംഘം ഇന്ന് യോഗം ചേരും. ഇന്നലെ പ്രാഥമികമായി മാത്രമാണ് ദിവ്യയെ ചോദ്യം ചെയ്തിരുന്നത്. ദിവ്യയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമോ എന്ന കാര്യത്തില്‍ ഇന്ന് അന്വേഷണ സംഘം തീരുമാനമെടുക്കും.

അതിനിടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Tags:    

Similar News