ദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്; ഡല്‍ഹിയില്‍ രണ്ടു പേര് കൊല്ലപ്പെട്ടു
രാത്രി എട്ടോടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിനിടെ രണ്ടു പേരെ വെടിവച്ചു കൊന്നു. ന്യൂഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. ആകാശ് ശര്‍മ, ഇയാളുടെ അനന്തരവന് ഋഷഭ് ശര്‍മ്മ(16) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പത്ത് വയസുകാരനായ കൃഷ് ശര്‍മ്മ (10) ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷഹ്ദാരയിലെ ഫാര്‍ഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശര്‍മ്മയും കുടുംബവുമെന്ന് പോലിസ് പറഞ്ഞു. രാത്രി എട്ടോടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.