ആലപ്പുഴയില്‍ കുറുവ സംഘം; ജാഗ്രതാ നിര്‍ദ്ദേശം

Update: 2024-11-01 07:01 GMT

ആലപ്പുഴ: തമിഴ്നാട്ടില്‍ നിന്നുള്ള മോഷണസംഘമായ കുറുവ സംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന. ജില്ലയിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പോലിസ് നിര്‍ദ്ദേശിച്ചു. മുഖം മറച്ച് അര്‍ധനഗ്‌നരായ രണ്ടംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പോലിസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം നടന്നിരുന്നു.

അന്വേഷണത്തിനെത്തിയ പോലിസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനം. സാധാരണ അര്‍ധനഗ്‌നരായി മുഖം മറച്ചാണ് കുറുവ സംഘം മോഷണത്തിനെത്തുക. ആറ് മാസത്തോളം മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് പ്രതികള്‍ കൃത്യം നടത്തുക. രാവിലെ ചെറിയ ജോലികളുമായി പ്രദേശത്ത് തങ്ങി രാത്രിയാണ് മോഷണം നടത്തുക.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പോലിസ് രാത്രി പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും സംഘം നേരത്തേ മോഷണം നടത്തിയിട്ടുണ്ട്. എതിര്‍ക്കുന്നവരെ അതിക്രൂരമായി ആക്രമിക്കുകയാണ് ഇവരുടെ രീതി. തമിഴ്‌നാട് - കേരള അതിര്‍ത്തി പ്രദേശങ്ങളായ കോയമ്പത്തൂര്‍, തഞ്ചാവൂര്‍, മധുര തുടങ്ങിയ പ്രദേശങ്ങളെല്ലാം കുറുവ സംഘത്തിന്റെ താവളങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. വീടുകളുടെ പിന്‍വാതില്‍ വഴി അകത്തുകയറുകയാണ് സംഘത്തിന്റെ രീതി.





Similar News