ബസും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു

Update: 2025-01-09 05:14 GMT

ചെന്നൈ: തമിഴ്‌നാട് റാണിപ്പെട്ടിയില്‍ കര്‍ണാടക ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്ക് പറ്റി. ലോറി ഡ്രൈവര്‍ അടക്കം 4 പേരാണ് മരിച്ചത്. മഞ്ജുനാഥന്‍, കൃഷ്ണപ്പ, സോമശേഖര്‍, ശങ്കര എന്നിവരാണ് മരിച്ചത്.

ചെന്നെയിലേക്ക് പച്ചക്കറിയുമായി പോകുന്ന ലോറി എതിരേ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. 4 പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. ലോറിയുടെയും ബസിന്റെയും മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags:    

Similar News