ആന്ധ്രയില്‍ മീനുമായി വന്ന ട്രക്ക് മറിഞ്ഞു; നാല് മരണം

Update: 2022-01-14 04:50 GMT
ആന്ധ്രയില്‍ മീനുമായി വന്ന ട്രക്ക് മറിഞ്ഞു; നാല് മരണം

അമരാവതി: ആന്ധ്രാപ്രദേശില്‍ മീനുമായി വന്ന ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെം മേഖലയിലാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റവരെ ചികില്‍സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവികുമാര്‍ വീര അറിയിച്ചു.




Tags:    

Similar News