പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; 3 പേര്‍ക്ക് പരിക്ക്

Update: 2025-03-21 11:25 GMT
പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; 3 പേര്‍ക്ക് പരിക്ക്

മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് പരിക്ക്. മലയാളം, ഇംഗ്ലിഷ് മീഡിയം വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥി മറ്റുള്ളവരെ കത്തി കൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ഥിയാണ് മൂന്ന് കുട്ടികളെ കുത്തിയത്. വെള്ളിയാഴ്ച പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് അടിപിടി ഉണ്ടായത്.

Tags:    

Similar News