നാഷണല്‍ ഹെറാള്‍ഡ് കേസ്; ഇഡി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; നേതാക്കളെ വലിച്ചിഴച്ച് പോലിസ്

Update: 2025-04-16 06:49 GMT
നാഷണല്‍ ഹെറാള്‍ഡ് കേസ്; ഇഡി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; നേതാക്കളെ വലിച്ചിഴച്ച് പോലിസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്‍കിയ സംഭവത്തിലാണ് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഡല്‍ഹിയിലെ പ്രവര്‍ത്തകര്‍ എഐസിസി ഓഫിസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പോലിസ് തടഞ്ഞു. ഷമാ മുഹമദ് അടക്കമുള്ള നേതാക്കളെ പോലിസ് വലിച്ചിഴച്ചു. നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്ത് വാഹനത്തിനുള്ളിലേക്ക് കയറ്റി. എന്നാല്‍ വരുംദിവസങ്ങളിലും ഇഡി വേട്ടക്കെതിരേ പ്രതിഷേധം നടത്തുമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Tags:    

Similar News