തിരുപ്പതിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

Update: 2025-01-09 06:02 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഭക്തര്‍ക്ക് അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി.

'തിരുപ്പതിയിലെ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഭക്തരുടെ കാര്യത്തില്‍ ആഴത്തില്‍ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ' എന്ന് രാഹുല്‍ എക്‌സില്‍ എഴുതി.ഈ ദുഷ്‌കരമായ സമയത്ത് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും പറഞ്ഞു.

ബുധനാഴ്ച രാത്രി ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ തിരുമല ക്ഷേത്ര ദര്‍ശന ടിക്കറ്റ് വില്‍പ്പനയ്ക്കിടെ മൂന്നിടത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് ഭക്തര്‍ മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ വൈകുണ്ഠ ദ്വാര ദര്‍ശന ടിക്കറ്റ് നല്‍കേണ്ട മൂന്നിടങ്ങളിലാണ് സംഭവം.പ്രത്യേക ദര്‍ശന ടിക്കറ്റുകള്‍ക്കായി ക്യൂവില്‍ നില്‍ക്കാന്‍ നിരവധി ഭക്തര്‍ തടിച്ചുകൂടിയതാണ് തിക്കിലും തിരക്കിലും കലാശിച്ചത്.

Tags:    

Similar News