പ്രഫ. ബി ഷെയ്ക്ക് അലിയുടെ നിര്യാണത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് അനുശോചിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ചരിത്രകാരനും മംഗലാപുരം, ഗോവ സര്‍വകലാശാലകളുടെ സ്ഥാപകനും മുന്‍ വൈസ് ചാന്‍സലറുമായ പ്രഫ. ബി ഷെയ്ക്ക് അലിയുടെ നിര്യാണത്തില്‍ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് ചെയര്‍മാനും ഭാരവാഹികളും സ്റ്റാഫ് അംഗങ്ങളും അനുശോചിച്ചു.
രാജ്യത്തിനും സമൂഹത്തിനും നല്കിയ സംഭാവനകള്‍ക്ക് 2011 ഒക്ടോബര്‍ 14ന് നാലാമത് ഐഒഎസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം IOS-ന്റെ പല പ്രധാന സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ടെന്നും അനുശോചന കുറിപ്പില്‍ അനുസ്മരിച്ചു.