പരിശോധനയ്‌ക്കെത്തിയ രോഗികളെ ബലാല്‍സംഗം ചെയ്‌തെന്ന്; ഡോക്ടര്‍ക്കെതിരേ കേസ്

Update: 2024-08-13 14:40 GMT

ഭുവനേശ്വര്‍: പരിശോധനയ്‌ക്കെത്തിയ രണ്ട് രോഗികളെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ കേസെടുത്തു. ഒഡീഷയിലെ കട്ടക്ക് എസ്‌സിബി മെഡിക്കല്‍ കോളജില്‍ ഞായറാഴ്ചയാണ് സംഭവം. ഹൃദ്രോഗ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന പ്രതി എക്കോകാര്‍ഡിയോഗ്രാം പരിശോധനയ്‌ക്കെത്തിയ രോഗികളെ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം, രോഗികളുടെ ബന്ധുക്കള്‍ അക്രമിച്ചെന്ന് ആരോപിച്ച് പ്രതിയായ ഡോക്ടര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന പ്രതിയുടെ പേര് പോലിസ് വെളിപ്പെടുത്തിയിട്ടില്ല. ഇരകളുടെ പരാതിയില്‍ മംഗളബാഗ് പോലിസാണ് കേസെടുത്തത്.

    അന്വേഷണം തുടങ്ങിയതായും ഇരകളുടെ മൊഴിയെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കട്ടക്ക് അഡീഷനല്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍(എഡിസിപി) അനില്‍ മിശ്ര പറഞ്ഞു.

Tags:    

Similar News