പയ്യോളി: ഇരിങ്ങലില്‍ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. താഴത്തെ പുനത്തില്‍ ഡോ. എം കെ മോഹന്‍ ദാസ്(75) ആണ് മരിച്ചത്. ഇന്ന് രാവിലെ ക്ലിനിക്കിലേക്കു പോവാന്‍ തയ്യാറെടുക്കുന്ന സമയത്ത് ശ്വാസ തടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇരിങ്ങലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വടകര ജില്ലാ ആശുപത്രിയില്‍ ഓര്‍ത്തോപീഡിക് സര്‍ജനായി വിരമിച്ച ശേഷം മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പി കെ ഷൈലജ(സുല്‍ത്താന്‍ ബത്തേരി). മക്കള്‍: അര്‍ജുന്‍ മോഹന്‍ദാസ്, അഖില ഭായ്. മരുമകന്‍: ഉജ്ജയ് രിക്കോത്തു(ജപ്പാന്‍). സഹോദരങ്ങള്‍: എം കെ ബാലചന്ദ്രന്‍(ന്യൂ ഡല്‍ഹി), സരസ(വടകര), മീരാ ഭായ്(തലശ്ശേരി), പരേതരായ പ്രഫസര്‍ എം കെ കരുണാകരന്‍(കോഴിക്കോട്), ഡോ. എം കെ പ്രഭാകര(കണ്ണൂര്‍), വനജ കോഴിക്കോട്.
Doctor covid contracted and died in Payyoli