ബറൈച്ച്: ഉത്തര്‍പ്രദേശിലെ ബറൈച്ച് ജില്ലയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. ജാര്‍വാള്‍ പ്രദേശത്ത് താമസിക്കുന്ന ഡോ. സഹീര്‍ ആലം(65) ആണ് മരണപ്പെട്ടത്. ഇദ്ദേഹം പ്രമേഹ രോഗിയാണെന്നും ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച ലക്‌നോവിലെ എറാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം പിറ്റേന്നാണ് മരണപ്പെട്ടതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍(സിഎംഒ) ഡോ. സുരേഷ് സിങ് പറഞ്ഞു. ജര്‍വാളിലെ തകിയ പ്രദേശത്തെ ഡോക്ടറുടെ വസതി സീല്‍ ചെയ്യുകയും അടുത്ത ബന്ധുക്കളുടെ സാംപിളുകള്‍ പരിശോധനയ്ക്കയക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ട് വരെ ജില്ലയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം 109 ആയിരുന്നു. ഇതില്‍ 79 പേര്‍ ചികില്‍സയ്ക്കു ശേഷം ആശുപത്രി വിട്ടു.