ലോക്ക് ഡൗണ്‍: കാര്‍ഗോ വിമാനങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്നുകളെത്തിച്ചു
കൊവിഡ് 19 മായി ബന്ധപ്പെട്ട എച്ച്എല്‍എല്ലിന്റെ റീജന്റുകള്‍, എന്‍സൈമുകള്‍, സ്വയം സംരക്ഷണ ഉപകരണങ്ങള്‍, മാസ്ക്കുകള്‍, കൈയുറകള്‍ എന്നിവ കാര്‍ഗോ വിമാനങ്ങള്‍ വഴി വിവിധ കേന്ദ്രങ്ങളിലെത്തിച്ചു.
ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ഗോ വിമാനങ്ങളുടെ സഹായത്തോടെ മരുന്നുകള്‍ എത്തിച്ചു. മുംബൈയില്‍നിന്ന് പുറപ്പെട്ട ലൈഫ് ലൈന്‍ 1 എയര്‍ ഇന്ത്യ വിമാനത്തില്‍ (A320 6539) കേരളത്തിലെയും കര്‍ണാടകയിലെയും ചരക്കുകള്‍ ഉണ്ടായിരുന്നു. നാഗാലാന്ഡിലേക്ക്് വെന്റിലേറ്റര്‍ മാസ്കും, കോയമ്പത്തൂരിലേക്ക് ടെക്സ്റ്റെല്‍ മന്ത്രാലയത്തിന്റെ ചരക്കും എത്തിച്ചു.
വ്യോമസേനയുടെ വിമാനത്തില്‍ ഷില്ലോങ്ങിലേക്ക് ആവശ്യമായ എച്ച്എല്‍എല്ലിന്റെ ഉപകരണങ്ങളും ഐസിഎംആര്‍ കിറ്റുകളും എത്തിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയില്‍ നിന്നും ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ബ്ലൂഡാര്‍ട് വിമാനങ്ങളും സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഡല്‍ഹി, മുംബൈ, ഹൈദരാബാദ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കാര്‍ഗോ ഹബ്ബുകളും ഗുവാഹതി, ദിബ്രുഗഡ്, അഗര്‍ത്തല, ഐസ്വാള്‍, ഇംഫാല്‍ , കോയമ്പത്തൂര്‍, തിരുവനന്തപുരവും എന്നിവിടങ്ങളില്‍ ഹബ്ബ് ഫീഡുകളും രൂപീകരിച്ചിട്ടുണ്ട്.
കൊവിഡ് 19 മായി ബന്ധപ്പെട്ട എച്ച്എല്‍എല്ലിന്റെ റീജന്റുകള്‍, എന്‍സൈമുകള്‍, സ്വയം സംരക്ഷണ ഉപകരണങ്ങള്‍, മാസ്ക്കുകള്‍, കൈയുറകള്‍ എന്നിവ കാര്‍ഗോ വിമാനങ്ങള്‍ വഴി വിവിധ കേന്ദ്രങ്ങളിലെത്തിച്ചു.