കൊച്ചി: മകള്‍ തടങ്കലിലാണെന്ന് ആരോപിച്ച് ഡോ. ഹാദിയയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതി തീര്‍പ്പ് കല്‍പ്പിച്ചു. ഡോ. ഹാദിയ നിയമവിരുദ്ധ തടങ്കലില്‍ അല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. ഹാദിയ പുനര്‍വിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നതായി സംസ്ഥാന സര്‍ക്കാരും പോലിസും കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലില്‍ പാര്‍പ്പിച്ചിച്ചിട്ടില്ലെന്ന ഡോ. ഹാദിയയുടെ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിന്‍മേല്‍ സംസ്ഥാന ഡിജിപിക്കും മലപ്പുറം എസ്പിക്കും കഴിഞ്ഞ ദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. പിതാവ് കോടതിയെ സമീപിച്ചതറിഞ്ഞ ഡോ. ഹാദിയ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരുന്നു. ഞാന്‍ സുരക്ഷിതയാണെന്നും സന്തോഷത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും പിതാവ് സംഘപരിവാരത്തിന്റെ ഉപകരണമായി മാറിയതാണെന്നും ഡോ. ഹാദിയ വ്യക്തമാക്കിയിരുന്നു. താന്‍ പുനര്‍വിവാഹിതയായ കാര്യങ്ങളെല്ലാം മാതാപിതാക്കളെയും പോലിസുകാരെയും അറിയിച്ചിരുന്നുവെന്നും ഡോ. ഹാദിയ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.