ദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; 50ഓളം സര്‍വീസുകള്‍ റദ്ദാക്കി

Update: 2024-04-17 08:34 GMT

ദുബയ്: ദിവസങ്ങളായി പെയ്ത കനത്ത മഴയെതുടര്‍ന്ന് ദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തിലായതിനാല്‍ 50 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. മഴയ്ക്കു സാധ്യത തുടരുന്നതിനാല്‍ രാജ്യത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ ദുബയില്‍ നിന്നു പുറപ്പെടേണ്ട 21 വിമാനങ്ങള്‍, ദുബയില്‍ ഇറങ്ങേണ്ട 24 ലേറെ വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. കേരളത്തില്‍നിന്നുള്ള സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്. ഫ്‌ളൈ ദുബയുടെയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെയും കൊച്ചി-ദുബയ് സര്‍വീസ്, ഇന്‍ഡിഗോ കൊച്ചി-ദോഹ സര്‍വീസ്, എയര്‍അറേബ്യയുടെ കൊച്ചി-ഷാര്‍ജ എന്നിവയെല്ലാം റദ്ദാക്കിയവയില്‍പെടും.

 
Dubai Airport right now
pic.twitter.com/FX992PQvAU


എയര്‍അറേബ്യയുടെ ഷാര്‍ജയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളെല്ലാം ഇന്നലെ വൈകീട്ട് മുതല്‍ മുടങ്ങി. പ്രതികൂല കാലാവസ്ഥ തുടരുകയാണെങ്കില്‍ സര്‍വീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഇത്തിഹാദും എമിറേറ്റ്‌സും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ 10 വരെയുള്ള ഫ്‌ളൈ ദുബയ് വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്നലെ രാത്രി തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. പ്രധാനമായും ദുബയ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

Tags:    

Similar News