ദുബയ്: കരാമയില്‍ കഴിഞ്ഞമാസമുണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു മലയാളികൂടി മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശി ഷാനില്‍(25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. തലശ്ശേരി പുന്നോല്‍ സ്വദേശി നിഹാല്‍ നിസാര്‍, മലപ്പുറം പറവണ്ണ സ്വദേശി യഅ്ഖൂബ് അബ്ദുല്ല, തലശ്ശേരി ടെംപിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ദാസ് എന്നിവര്‍ നേരത്തേ മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17 ന് രാത്രിയാണ് അപകടമുണ്ടായത്. കരാമ ബിന്‍ ഹൈദര്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.