കണ്ണൂരില്‍ ജുമാമസ്ജിദില്‍ ചാണകം കൊണ്ടിട്ട സംഭവം: ഒരാള്‍ അറസ്റ്റില്‍

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാരും പോലിസും പറയുന്നു. പ്രതിയെ പള്ളിയിലെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി.

Update: 2022-07-16 12:51 GMT

കണ്ണൂര്‍: കണ്ണൂര്‍ ടൗണിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ട സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി ദസ്തകീറിനെയാണ് ഇരിണാവ് ഡാമിനടുത്ത് നിന്ന് എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.


സിസിടിവിയില്‍ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കല്ല്, മണ്ണുകടത്ത് തുടങ്ങിയ ജോലി ചെയ്യുന്ന ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാരും പോലിസും പറയുന്നു. പ്രതിയെ പള്ളിയിലെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് മാര്‍ക്കറ്റിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ അതിക്രമം നടത്തിയത്. ഇമാം പ്രസംഗിക്കുന്ന പീഠത്തിനടുത്തായി കാര്‍പറ്റിലാണ് ചാണകം കൊണ്ടിട്ടത്. ഹൗള് മലിനമാക്കുകയും ചെയ്തിരുന്നു. അംഗശുദ്ധി വരുത്തുന്ന ഹൗളിനടുത്ത് ഒരാളെ സംശകയരമായ സാഹചര്യത്തില്‍ കണ്ട പള്ളിയിലെ ജീവനക്കാരന്‍ ബഹളം വച്ചപ്പോള്‍ രക്ഷപ്പെട്ടെന്നായിരുന്നു പറഞ്ഞത്. വിവരമറിഞ്ഞ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, എസിപി ടി കെ രത്‌നാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News