ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം ക്ലാരന്‍ സീഡോര്‍ഫ് ഇസ് ലാം സ്വീകരിച്ചു

Update: 2022-03-05 02:51 GMT
ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം ക്ലാരന്‍ സീഡോര്‍ഫ് ഇസ് ലാം സ്വീകരിച്ചു

ദുബായ്: ഡച്ച് ഫുട്‌ബോള്‍ ഇതിഹാസ താരം ക്ലാരന്‍സ് സീഡോര്‍ഫ് ഇസ്‌ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. മുന്‍ എസി മിലാന്‍, റയല്‍ മാഡ്രിഡ്, അജാക്‌സ് മിഡ് ഫീല്‍ഡര്‍ ആയ ക്ലാരന്‍സ് സാമൂഹിക മാധ്യമത്തിലൂടേയാണ് ഇസ് ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. 'ഞാന്‍ മുസ്‌ലിം കുടുംബത്തില്‍ ചേര്‍ന്നതിന്റെ ആഘോഷത്തിനുള്ള എല്ലാ നല്ല സന്ദേശങ്ങള്‍ക്കും പ്രത്യേക നന്ദി.' ക്ലാരന്‍സ് സീഡോര്‍ഫ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

യുവേഫ ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയ ഏക കളിക്കാരനാണ് സീഡോര്‍ഫ്. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇതുവരെ നേടിയിട്ടില്ലാത്ത നേട്ടമാണിത്.


'ലോകമെമ്പാടുമുള്ള എല്ലാ സഹോദരീസഹോദരന്മാരുമായും ചേരുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, പ്രത്യേകിച്ച് ഇസ്‌ലാമിന്റെ സന്ദേശം എന്നെ കൂടുതല്‍ ആഴത്തില്‍ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ഭാര്യ സോഫിയ. ഞാന്‍ എന്റെ പേര് മാറ്റിയില്ല, എന്റെ മാതാപിതാക്കള്‍ നല്‍കിയപേര് തുടരും, ക്ലാരന്‍സ് സീഡോര്‍ഫ്'! ഞാന്‍ എന്റെ എല്ലാ സ്‌നേഹവും ലോകത്തിലെ എല്ലാവര്‍ക്കും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News