'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി

Update: 2024-05-01 17:09 GMT

തിരുവനന്തപുരം: ജാവദേക്കറുമായുള്ള ചര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരേ ഇ പി ജയരാജന്‍ കഴിഞ്ഞദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലിസില്‍ പരാതി നല്‍കിയത്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളില്‍ കൂടി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ഇ പി ജയരാജന്‍ നിയമനടപടി തുടക്കമിട്ടത്.

Tags:    

Similar News