രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗയെ ഇ ഡി ചോദ്യം ചെയ്യുന്നു

നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍

Update: 2022-04-11 09:34 GMT
ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഖാര്‍ഗെക്ക് നേരത്തെ സമന്‍സ് അയച്ചിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമായിരിക്കും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുക.

സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയാണ് പരാതിക്കാരന്‍.കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ നിയമവിരുദ്ധമായി ഏറ്റെടുത്തുവെന്നതാണ് കേസ്. പ്രതികളായ സോണിയഗാന്ധി അടക്കമുള്ളവരോട് ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ച് മറുപടി തേടിയിരിക്കവെയാണ് ഖാര്‍ഗെയെ ചോദ്യം ചെയ്യുന്നത്.

90 കോടി രൂപ കടത്തില്‍ മുങ്ങി നില്‍ക്കവെയായിരുന്നു സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പത്രം ഏറ്റെടുത്തത്. പത്രം ഏറ്റെടുത്ത ഇടപാട് അഴിമതിയും വഞ്ചനയാണെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.


Tags:    

Similar News