മാധ്യമപ്രവര്‍ത്തകന് ജൂലൈയിലെ വൈദ്യുതി ബില്ല് 25.11 ലക്ഷം രൂപ...!!!
ജൂണില്‍ വെറും 594 രൂപ ഈടാക്കിയ സ്ഥാനത്താണ് ഇത്രയും വലിയ തുകയെന്നതാണു കൗതുകം.
ഹൈദരാബാദ്: കൊവിഡ് കാലത്തെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ സീതാഫല്‍മാണ്ടി നിവാസി വെങ്കട രാജു. ജൂലൈ മാസം ഇദ്ദേഹത്തിനു വൈദ്യുതി വകുപ്പില്‍ നിന്നു ലഭിച്ചത് 25.11 ലക്ഷം രൂപയുടെ വൈദ്യുതി ബില്ലാണ്. ജൂണില്‍ വെറും 594 രൂപ ഈടാക്കിയ സ്ഥാനത്താണ് ഇത്രയും വലിയ തുകയെന്നതാണു കൗതുകം. വൈദ്യുതി വകുപ്പിന് പരാതി നല്‍കിയ വെങ്കട രാജു മീറ്റര്‍ തെറ്റായി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇതേ കാലയളവിലെ വൈദ്യുതി ഉപഭോഗത്തെ അടിസ്ഥാനമാക്കി പുതിയ ബില്‍ പുറപ്പെടുവിക്കുമെന്ന് വൈദ്യുതി വകുപ്പ് ഉറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് മീറ്റര്‍ ശരിയാക്കി 2,095 രൂപയുടെ പുതിയ ബില്‍ നല്‍കിയതായി ടിഎസ്എസ്പിഡിസിഎല്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ പുതിയ ബില്ലിലും തൃപ്തനല്ലെന്നാണ് രാജുവിന്റെ നിലപാട്. എല്ലാ മാസവും അടയ്ക്കുന്നതിനേക്കാള്‍ ഭീമമായ ബില്ലാണിതെന്നും വേനല്‍ക്കാലത്ത് പോലും പ്രതിമാസ ബില്‍ 1,000 രൂപ കവിയാറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, മീര്‍പേട്ടില്‍ താമസിക്കുന്ന മറ്റൊരു ഉപഭോക്താവ് എം ജനപ്രിയയ്ക്ക് 5.72 ലക്ഷം രൂപയുടെ ബില്ലാണ് ലഭിച്ചത്. ഇക്കാര്യം മംീറ്റര്‍ റീഡിങിലെ പിഴവാണെന്ന് കണ്ടെത്തിയ ടിഎസ്എസ്പിഡിസിഎല്‍ അധികൃതര്‍ പിന്നീട് 1,347 രൂപ ബില്ല് നല്‍കുകയായിരുന്നു.
Electricity bill for journalist Rs 25.11 lakh in July