എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന; പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആര്‍എസ്എസ് അജണ്ടയുടെ തുടര്‍ച്ച: സി പി മുഹമ്മദ് ബഷീര്‍

ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്ന് വ്യക്തമാണ്.

Update: 2020-12-03 08:06 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം ഉള്‍പ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫിസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്ന് വ്യക്തമാണ്.

ഭരണകൂടം പ്രതിസന്ധിയിലാവുമ്പോള്‍ മുസ്‌ലിംകളെയും സംഘടനകളെയും ഭീകര വല്‍ക്കരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുമ്പും ഇത്തരം വാര്‍ത്തകള്‍ ആഘോഷിച്ചിട്ടുണ്ട്. ഓരോ ഘട്ടങ്ങളിലും പോപുലര്‍ ഫ്രണ്ടിന്റെ നിരപരാധിത്വം വ്യക്തമായതാണ്. തങ്ങള്‍ക്ക് വിധേയപ്പെടാത്തവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന നയമാണ് ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ സര്‍ക്കാര്‍ പിന്തുടരുന്നത്.

തങ്ങളുടെ കൈയ്യിലെ പാവകളായ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള ഇത്തരം വേട്ടകള്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ നിശ്ശബ്ദമാക്കാന്‍ ഹിന്ദുത്വ ഭരണകൂടത്തിന് കഴിയില്ലെന്നും അതിനെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ നേരിടുമെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Tags:    

Similar News