ജെറുസലേമിലെ യുഎസ് സ്വാതന്ത്ര്യദിന പരിപാടി ഇയു അംബാസഡര്‍മാര്‍ ബഹിഷ്‌കരിച്ചു

എംബസി തര്‍ക്ക പ്രദേശത്ത് നിലകൊള്ളുന്നതായതിനാലാണ് മിക്കവരും ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. അധിനിവേശ നഗരമായ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാന നഗരിയായി ഈ രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും വൈനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

Update: 2021-07-16 15:28 GMT

ജെറുസലേം: ജറുസലേമിലെ യുഎസ് എംബസിയില്‍ നടത്തിയ സ്വാതന്ത്ര്യദിന പരിപാടി ജര്‍മന്‍, ഫ്രഞ്ച് അംബാസഡര്‍മാരും മറ്റ് യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) അംബാസഡര്‍മാരും ബഹിഷ്‌കരിച്ചതായി ഇസ്രായേലി യെനെറ്റ് ന്യൂസ് വെളിപ്പെടുത്തി. അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഈ മാസം നാലിനാണ് ജറുസലേമിലെ യുഎസ് എംബസിയില്‍ ചടങ്ങ് നടന്നത്.

യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാര്‍ ഉള്‍പ്പെടെ, ഇസ്രായേലില്‍ എംബസികളും പ്രതിനിധികളുമുള്ള രാജ്യങ്ങളിലെ അംബാസഡര്‍മാരെ യുഎസ് എംബസി ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എംബസി തര്‍ക്ക പ്രദേശത്ത് നിലകൊള്ളുന്നതായതിനാലാണ് മിക്കവരും ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. അധിനിവേശ നഗരമായ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാന നഗരിയായി ഈ രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും വൈനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ജര്‍മന്‍, ഫ്രഞ്ച് അംബാസിഡര്‍മാര്‍ക്ക് പുറമെ റൊമാനിയ, യുകെ, കൊസോവോ, ആസ്‌ത്രേലിയ, നോര്‍വേ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരും പരിപാടിയില്‍നിന്നു വിട്ടുനിന്നതായി ഇസ്രായേല്‍ വാര്‍ത്താ വെബ്‌സൈറ്റ് വെളിപ്പെടുത്തി.

Tags:    

Similar News