മദ്യപാനം ശീലമാക്കൂ...!!!; കാന്‍സറിന് 'ഒറ്റമൂലി'യുമായി തെലങ്കാന മന്ത്രി

തെലങ്കാനയിലെ മഹാ ബുബ് നഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ വി ശ്രീനിവാസ് ഗൗഡ് ബിഎസ് സി ബിരുദധാരിയും പിജിഡിസിജെ, പിജിഡിഡബ്ല്യുഎംഎം വിജയിയുമാണ്

Update: 2020-09-01 14:58 GMT

ഹൈദരാബാദ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നാണ് നാമെല്ലാം ഇതുവരെ കേട്ടത്. എന്നാല്‍, തെലങ്കാന മന്ത്രിയുടെ കാന്‍സര്‍ ഒറ്റമൂലി കേട്ട് ആരും ഞെട്ടരുത്. മദ്യപാനം ശീലമാക്കൂ, കാന്‍സറിനെ അകറ്റൂ എന്നാണ് തെലങ്കാനയിലെ എക്‌സൈസ്, യുവജനകാര്യ-കായിക മന്ത്രിയായ വി ശ്രീനിവാസ് ഗൗഡ് പറയുന്നത്. കാന്‍സര്‍ വരുന്നത് തടയുന്നതിനോടൊപ്പം രോഗം കുറയ്ക്കാനും ഇതുമൂലം സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, കാന്‍സര്‍ ഉള്‍പ്പെടെ 14 രോഗങ്ങള്‍ എളുപ്പത്തില്‍ മാറ്റാന്‍ പനംകള്ളിന് ശക്തിയുണ്ടെന്നും ഇതൊക്കെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണെന്നും ശ്രീനിവാസ് ഗൗഡ് പറഞ്ഞു.

    സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സര്‍വായ് പപ്പണ്ണയുടെ പ്രതിമ അനാച്ഛാദനത്തിനിടെയാണ് മദ്യത്തിന്റെ മാഹാത്മ്യം വിളമ്പിയത്. പനയുടെ എല്ലാസത്തും അടങ്ങിയിരിക്കുന്നതിനാലാണേ്രത പനം കളളിന് ഇത്രയും അപൂര്‍വ ഗുണങ്ങണുള്ളതെന്നാണ് മന്ത്രിയുടെ അഭിപ്രായം. മുമ്പ് പാവപ്പെട്ടവര്‍ മാത്രമായിരുന്നു മദ്യപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നവര്‍ പോലും കളള് കുടിക്കുന്നുണ്ട്. അതിനാല്‍ തന്നെ കള്ളുചെത്തിനെ ഒരു തൊഴിലായി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

    നീര എന്നപേരില്‍ തെലങ്കാന സര്‍ക്കാര്‍ പുറത്തിറക്കുന്ന പനങ്കള്ളില്‍ നിന്നുളള ഉല്‍പ്പന്നങ്ങളും ആരോഗ്യത്തിന് മികച്ചതാണ്. മനുഷ്യന്റെ മൂത്രവ്യവസ്ഥയ്ക്ക് ഗുണംചെയ്യുന്ന നീര വൃക്കകളില്‍ കല്ലുണ്ടാവുന്നത് തടയുകയും ശരീരത്തെ നന്നായി തണുപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    തെലങ്കാനയിലെ മഹാ ബുബ് നഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ വി ശ്രീനിവാസ് ഗൗഡ് ബിഎസ് സി ബിരുദധാരിയും പിജിഡിസിജെ, പിജിഡിഡബ്ല്യുഎംഎം വിജയിയുമാണ്. മുന്‍ സര്‍ക്കാര്‍ ജീവനക്കാരനും ആക്റ്റിവിസ്റ്റുമാണ്. തെലങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്) എംഎല്‍എയായ ശ്രീനിവാസ് ഗൗഡ് തെലങ്കാന ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, തെലങ്കാന പൊളിറ്റിക്കല്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി കോ ചെയര്‍മാന്‍, തെലങ്കാന ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സ്ഥാപക ചെയര്‍മാന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച ശ്രീനിവാസ് ഗൗഡ് സര്‍ക്കാര്‍ ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലെത്തിയത്.

'Even cancer can be cured by consuming toddy regularly': Telangana minister





Tags:    

Similar News