രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പൂര്‍ണ സജ്ജമെന്ന് വ്യോമസേന മേധാവി ഭദൗരിയ
88മത് വ്യോമസേന ദിനത്തില്‍ ഗാസിയാബാദിലെ ഹിന്‍ഡാന്‍ വ്യോമതാവളത്തില്‍ നടന്ന വ്യാമസേനാ ദിനാഘോഷച്ചടങ്ങില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യോമസേന വിപ്ലവകരമായ പരിവര്‍ത്തന പാതയിലാണെന്നും ഭദൗരിയ പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് പൂര്‍ണസജ്ജമാണെന്ന് വ്യോമസേനാ മേധാവി ആര്‍ കെ എസ് ഭദൗരിയ. 88മത് വ്യോമസേന ദിനത്തില്‍ ഗാസിയാബാദിലെ ഹിന്‍ഡാന്‍ വ്യോമതാവളത്തില്‍ നടന്ന വ്യാമസേനാ ദിനാഘോഷച്ചടങ്ങില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യോമസേന വിപ്ലവകരമായ പരിവര്‍ത്തന പാതയിലാണെന്നും ഭദൗരിയ പറഞ്ഞു.
ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നങ്ങളഇല്‍ ചൈനീസ് നീക്കം തടയുന്നതില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച വ്യോമസേനാ അംഗങ്ങളെ അഭിനന്ദിക്കുന്നതായും ഭദൗരിയ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഇരു രാഷ്ട്രങ്ങളെ ഒരുമിച്ച് നേരിടാനുള്ള ശക്തി വ്യോമസേനയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഫേല്‍ വിമാനങ്ങള്‍ എത്തിയത് വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നെന്നും ഭദൗരിയ പറഞ്ഞിരുന്നു.
വ്യോമസേനാ ദിനാഘോഷത്തോടനുബന്ധിച്ച നടന്ന അഭ്യാസ പ്രകടനത്തില്‍ 56 യുദ്ധവിമാനങ്ങള്‍ അണിനിരന്നു. 19 യുദ്ധവിമാനങ്ങള്‍, ഏഴ് യുദ്ധേതര വിമാനങ്ങള്‍, 19 ഹെലികോപ്റ്ററുകള്‍ എന്നിവയുള്‍പ്പെടെയാണ് പരേഡില്‍ പങ്കെടുത്തത്. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ സ്വന്തമാക്കിയ റാഫേല്‍ യുദ്ധ വിമാനങ്ങളുടെ ശക്തി പ്രകടനങ്ങളും പരേഡില്‍ ഉണ്ടായി. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ എം എം നരവാനെ, നാവിക സേനാ മേധാവി അഡ്മിറല്‍ കരമ്പിര്‍ സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.