വനിതകള്‍ക്കായുള്ള എല്‍ഐസിയുടെ ആധാര്‍ശില സ്‌കീമിനെക്കുറിച്ച് അറിയേണ്ടതെല്ലാം
എല്‍ഐസി ആധാര്‍ശില സ്‌കീം. എട്ടു വയസ്സു മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പദ്ധതിയുടെ ഭാഗമാവാമെന്നതാണ് ഇതിന്റെ മേന്മ.
മികച്ച ആദായവും മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പു നല്‍കുന്ന വിവിധങ്ങളായ നിക്ഷേപ പദ്ധതികളാണ് എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്. കുട്ടികള്‍ മുതല്‍ വയോധികരെ വരെ മുന്നില്‍ കണ്ടുള്ളതാണ് ഇവയില്‍ പലതും.വനിതകള്‍ക്കു വേണ്ടിയും ഒട്ടേറെ പദ്ധതികളാണ് എല്‍ഐസി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
എല്‍ഐസി ആധാര്‍ശില സ്‌കീം
രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ ആധാരശിലയായ സാമ്പത്തിക സാമ്പത്തിക സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ചിട്ടുള്ള ഒരു പദ്ധതിയാണ് എല്‍ഐസി ആധാര്‍ശില സ്‌കീം. എട്ടു വയസ്സു മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പദ്ധതിയുടെ ഭാഗമാവാമെന്നതാണ് ഇതിന്റെ മേന്മ.
തങ്ങളുടെ കൈവശമുള്ള ചെറിയ തുക പോലും നിക്ഷേപിച്ച് ഉയര്‍ന്ന നേട്ടം സ്വന്തമാക്കാമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. നിക്ഷേപത്തില്‍ നിന്നുള്ള ഉറപ്പുള്ള ആദായത്തിന് പുറമേ പരിരക്ഷയും ഈ പ്ലാനില്‍ നിക്ഷേപകര്‍ക്ക് ലഭിക്കും.
ഉദാഹരണത്തിന് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് നിക്ഷേപക മരണപ്പെട്ടാല്‍ എല്‍ഐസി കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും.
അഷ്വര്‍ ചെയ്യുന്ന തുക
എല്‍ഐസി ആധാര്‍ശില പദ്ധതി പ്രകാരം അഷ്വര്‍ ചെയ്യുന്ന ഏറ്റവും ചരുങ്ങിയ തുക 75,000 വും പരമാവധി തുക മൂന്നു ലക്ഷം രൂപയുമാണ്.
പദ്ധതിയുടെ കാലാവധി
വനിതാ നിക്ഷേപകര്‍ക്ക് എല്‍ഐസി ആധാര്‍ശില പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി 10 വര്‍ഷവും പരമാവധി നിക്ഷേപ കാലാവധി 20 വര്‍ഷവുമാണ്. എല്‍ഐസി ആധാര്‍ശില സ്‌കീമില്‍ അംഗമാകണമെങ്കില്‍ നിക്ഷേപകയ്ക്ക് ആധാര്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമാണ്. നിങ്ങളുടെ പ്രദേശത്തുള്ള എല്‍ഐസി ഏജന്റുമായി ബന്ധപ്പെട്ടോ സമീപത്തുള്ള എല്‍ഐസി ശാഖയില്‍ ചെന്നോ നിങ്ങള്‍ക്ക് പദ്ധതിയിയുടെ ഭാഗമാവാം.
മെച്യുരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ കൈയ്യില്‍ 4 ലക്ഷം രൂപ വേണമെങ്കില്‍ ഒരു വര്‍ഷം 10,959 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടത്. അതായത് ദിവസം 29 രൂപ മാറ്റി വച്ചാല്‍ മതിയെന്നര്‍ഥം. 20 വര്‍ഷത്തേക്ക് 4.5% നികുതിയും മാറ്റിവയ്ക്കാം. 20 വര്‍ഷക്കാലയളവില്‍ നിങ്ങള്‍ എല്‍ഐസിയ്ക്ക് നല്‍കുന്ന ആകെ തുക 2,14,696 രൂപയായിരിക്കും. എന്നാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് 4 ലക്ഷം രൂപ ലഭിക്കും. മാസത്തിലോ. പാദത്തിലോ, അര്‍ധ വാര്‍ഷികമോ, വാര്‍ഷിക രീതിയിലോ ആയി നിക്ഷേപകര്‍ക്ക് പ്രീമിയം നല്‍കാം. പ്രീമിയം കാലയളവ് നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാം.