ജര്‍മനിയില്‍ ക്രിസ്തുമസ് ചന്തയില്‍ കാറിടിച്ച് കയറ്റിയ താലിബ് 'എക്‌സ് മുസ്‌ലിം' (വീഡിയോ)
ബെര്‍ലിന്‍: ജര്‍മനിയിലെ മാഗ്ദബര്‍ഗില്‍ ക്രിസ്തുമസ് ചന്തയില്‍ കാറിച്ചു കയറ്റി രണ്ടു പേരെ കൊലപ്പെടുത്തിയ ഡോ. താലിബ് 'എക്‌സ് മുസ്‌ലിം'. ആക്രമണത്തില്‍ 68 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണ്. കടുത്തമതവിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് 2006ല്‍ സൗദിയില്‍ നിന്ന് മുങ്ങി ജര്‍മനിയില്‍ അഭയം തേടിയ ഇയാള്‍ ജര്‍മനിയിലെ കടുത്ത വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയെ പിന്തുണക്കുന്നു. ഇയാള്‍ സയണിസ്റ്റ് ആശയങ്ങളും പ്രചരിപ്പിക്കുന്നുന്നതായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സൂചന നല്‍കുന്നു.
Graphic CCTV footage shows the heinous terror attack on the Christmas market in Magdeburg, Germany.
— Wall Street Mav (@WallStreetMav) December 20, 2024
German citizens cannot share this video, otherwise they will be arrested because it likely shows an iIIegal migrant doing this.https://t.co/0Ql7ORqO5x
1974ല്‍ സൗദിയിലെ ഹൊഫൂഫില്‍ ജനിച്ച ഇയാള്‍ 2006 മുതല്‍ ജര്‍മനിയിലെ സാക്‌സണി-അന്‍ഹാല്‍ട്ട് സംസ്ഥാനത്താണ് ജീവിക്കുന്നത്. സൗദിയില്‍ തന്റെ വിശ്വാസം പ്രകടിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ജര്‍മന്‍ സര്‍ക്കാരിന് അഭയാര്‍ത്ഥിയാവാനുള്ള അപേക്ഷ നല്‍കിയത്. ഇത് 2016ല്‍ ജര്‍മന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇസ്‌ലാമിനെ മോശം ഭാഷയില്‍ വിമര്‍ശിക്കുന്ന ഇയാള്‍ യുദ്ധം മൂലം അറബ് രാജ്യങ്ങളില്‍ നിന്ന് യൂറോപ്പില്‍ എത്തുന്ന അഭയാര്‍ത്ഥികളെയും എതിര്‍ക്കുന്നുണ്ട്.
📰🚨Reportedly, the culprit of the attack in Magdeburg, Germany is named Talib Al-Abdulmohsen, a wanted fugitive from Saudi Arabia. The German government actually refused to extradite him despite requests from the Saudi government, citing human rights concerns. WTF ! 🤬 pic.twitter.com/fLYdsIaUL2
— Ghost Warrior (@ghost_warrior34) December 21, 2024
സൗദിയില്‍ ഇയാള്‍ക്കെതിരേ തീവ്രവാദ കേസുകളും പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കും മറ്റും യൂറോപ്പിലേക്ക് കടത്തിയെന്ന കേസുകളുമുണ്ട്. സൗദി ഭരണകൂടം പലതവണ ആവശ്യപ്പെട്ടിട്ടും ഇയാളെ കൈമാറാന്‍ ജര്‍മനി തയ്യാറായിരുന്നില്ല. ആക്രമണത്തിന് ഇയാളെ സഹായിക്കാന്‍ കൂടുതല്‍ 'എക്‌സ് മുസ്‌ലിംകള്‍' ഉണ്ടായിരുന്നോ എന്ന കാര്യവും ജര്‍മന്‍ പോലിസ് പരിശോധിക്കുന്നുണ്ട്. ജര്‍മനിയില്‍ എത്തിയ ശേഷം 'വി ആര്‍ സൗദി' എന്ന പേരില്‍ ഇയാള്‍ ഒരു വെബ്‌സൈറ്റും നിര്‍മിച്ചിരുന്നു. അറബ് രാജ്യങ്ങളിലെയും ഗള്‍ഫിലെയും യുക്തിവാദികളെ യൂറോപ്പില്‍ കുടിയിരുത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വെബ്‌സൈറ്റ് വഴി സംഘടിപ്പിച്ചവരെ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്.