പഠന സമയത്ത് പരിഹസിച്ചു; അധ്യാപികയെ 30 വര്‍ഷത്തിനു ശേഷം കുത്തിക്കൊന്നു; കുത്തിയത് 101 തവണ
പ്രൈമറി പഠനകാലത്ത് അധ്യാപികയില്‍നിന്നേറ്റ അപമാനത്തിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് ക്രൂരമായ കൊലയിലേക്ക് നയിച്ചത്. ബ്രസ്സല്‍സിലാണ് സംഭവം. സംഭവത്തില്‍ ഗുണ്ടര്‍ ഉവെന്റ്‌സ് 37കാരന്‍ പോലിസ് പിടിയിലായി.
ബ്രസ്സല്‍സ്: സ്‌കൂള്‍ പഠനം കഴിഞ്ഞ് 30 വര്‍ഷത്തിനു ശേഷം അധ്യാപികയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി പൂര്‍വ വിദ്യാര്‍ത്ഥി. പ്രൈമറി പഠനകാലത്ത് അധ്യാപികയില്‍നിന്നേറ്റ അപമാനത്തിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് ക്രൂരമായ കൊലയിലേക്ക് നയിച്ചത്. ബ്രസ്സല്‍സിലാണ് സംഭവം. സംഭവത്തില്‍ ഗുണ്ടര്‍ ഉവെന്റ്‌സ് 37കാരന്‍ പോലിസ് പിടിയിലായി.
മുപ്പത് വര്‍ഷം മുമ്പ് ഗുണ്ടര്‍ ഉവെന്റ്‌സ് സ്‌കൂളില്‍ പഠിക്കാന്‍ എത്തിയപ്പോള്‍ അധ്യാപികയായ മരിയ വെര്‍ലിന്‍ഡന്‍ ക്ലാസില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്ന് യുവാവ് പറയുന്നു.
ഇതിനാണ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം ചെയ്തത്. 2020ലാണ് അധ്യാപികയായ മരിയ വെര്‍ലിന്‍ഡന്‍ കൊല്ലപ്പെടുന്നത്. ഇതിന്റെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പ്രതി പിടിയിലായത്. 2020ല്‍ ആന്റ്‌വെര്‍പ്പിനടുത്തുള്ള ഹെറന്റലിലുള്ള വീട്ടിലാണ് 59 കാരിയായ വെര്‍ലിന്‍ഡന്റെ ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവള്‍ 101 തവണ കുത്തേറ്റിട്ടുണ്ട്. പണമടങ്ങിയ പഴ്‌സ് അവരുടെ ശരീരത്തിനടുത്തുള്ള ഡൈനിംഗ് ടേബിളില്‍ തൊടാതെ കിടക്കുന്നത് അവര്‍ കവര്‍ച്ചക്ക് ഇരയായിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.
2020 നവംബര്‍ 20ന് കൊലപാതകം നടന്ന് പതിനാറ് മാസങ്ങള്‍ക്ക് ശേഷം, ഉവെന്റ്‌സ് ഒരു സുഹൃത്തിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അദ്ദേഹം പോലിസിനെ വിവരം അറിയിച്ചു. ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ തെളിവുകളുമായി താരതമ്യപ്പെടുത്താന്‍ ഉവെന്റ്‌സിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
പഠനകാലത്ത് ശിക്ഷിച്ചതിലെ വൈരാഗ്യം മൂലം അധ്യാപകനെ സോഡാകുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച വാര്‍ത്ത ദിവസങ്ങള്‍ക്കു മുമ്പാണ് വാര്‍ത്താ മാധ്യമങ്ങളുടെ തലക്കെട്ടായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് ആയിരുന്നു സംഭവം.