പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍ പഠനത്തിന് ശല്യമായി; 22കാരന്‍ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 25കാരിയായ കവിത അഹിറാണ് കൊല്ലപ്പെട്ടത്.

Update: 2022-04-19 12:10 GMT

ഭോപ്പാല്‍: പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ ശല്യമായി മാറിയതോടെ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 22കാരന്‍ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 25കാരിയായ കവിത അഹിറാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ചയാണ് മനോജ് അഹിര്‍വാര്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മനോജ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മരുമകനായ രണ്ടരവയസുകാരന്‍ നിര്‍ത്താതെ കരഞ്ഞതാണ് കൊലയ്ക്ക് കാരണം.

കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ മനോജ് കവിതയോട് പറഞ്ഞെങ്കിലും അവര്‍ അത് അവഗണിച്ചു. ഇതില്‍ കുപിതനായ മനോജ് അടുക്കളയില്‍ നിന്ന് കത്തിയുമായെത്തി യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

നേരത്തെയും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലിസ് പറഞ്ഞു.

Tags:    

Similar News