ചാരവൃത്തി: പാക് മാധ്യമ പ്രവര്‍ത്തകന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് ഹാമിദ് അന്‍സാരി
പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ അവകാശവാദങ്ങളെച്ചൊല്ലി ഒരു വിഭാഗം മാധ്യമങ്ങളും ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) തനിക്ക് നേരെ 'അസത്യങ്ങളുടെ പരമ്പര' തന്നെ അഴിച്ചുവിടുകയാണെന്ന് ഹാമിദ് അന്‍സാരി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി/ഇസ്‌ലാമാബാദ്: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് ഹാമിദ് അന്‍സാരിയുടെ ക്ഷണപ്രകാരം താന്‍ അഞ്ച് തവണ ഇന്ത്യ സന്ദര്‍ശിച്ചെന്നും പാക് ചാരസംഘടനയ്ക്ക് തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയെന്നുമുള്ള പാക് മാധ്യമപ്രവര്‍ത്തകന്റെ അവകാശവാദം നിഷേധിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി.
പാക് പത്രപ്രവര്‍ത്തകന്റെ അവകാശവാദം
2005നും 2011നും ഇടയില്‍ ഹാമിദ് അന്‍സാരിയുടെ ക്ഷണപ്രകാരം താന്‍ അഞ്ച് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും മുന്‍ ഉപരാഷ്ട്രപതി തനിക്ക് അതീവ തന്ത്രപരവും രഹസ്യാത്മകവുമായ വിവരങ്ങള്‍ കൈമാറിയെന്നും ഇവ താന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് കൈമാറിയെന്നുമായിരുന്നു നുസ്രത്ത് മിര്‍സ എന്ന പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടത്. തീവ്രവാദവുമായി ബന്ധപ്പെട്ട സമ്മേളനത്തിലേക്ക് അന്‍സാരി തന്നെ ക്ഷണിച്ചിരുന്നതായും ഇയാള്‍ അവകാശപ്പെട്ടിട്ടുണ്ട്.
ബിജെപി പറഞ്ഞത്
മിര്‍സയുടെ അവകാശവാദങ്ങളുടെ ചുവട്പിടിച്ച് ബിജെപി ബുധനാഴ്ച അന്‍സാരിയെ ആക്ഷേപിക്കുകയും വിഷയത്തില്‍ തങ്ങളുടെ കരങ്ങള്‍ ശുദ്ധമാക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുല്‍ ഗാന്ധിയും ഭരണകക്ഷി ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ മൗനം പാലിച്ചാല്‍ അത് അവരുടെ പാപങ്ങള്‍ സമ്മതിക്കുന്നതിന് തുല്യമാകുമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ ഉപരാഷ്ട്രപതി രാജ്യത്തെ ഒറ്റിക്കൊടുത്തതായും ഭാട്ടിയ ആരോപിച്ചു.ഇത് രാജ്യദ്രോഹമല്ലേ, സോണിയാ ഗാന്ധിയും രാഹുലും ഹമീദ് അന്‍സാരിയും പുറത്തു വന്ന് ഇതിന് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദം അവസാനിപ്പിക്കാന്‍ തന്റെ പാര്‍ട്ടി തീരുമാനിച്ചിരിക്കെ, പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍ അത് കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയെ പ്രതിനിധീകരിക്കുന്നതായും ബിജെപി വക്താവ് ആരോപിച്ചു.
വിവാദത്തിന്റെ പേരില്‍ മറ്റ് ബിജെപി നേതാക്കളും അന്‍സാരിക്കെതിരേ മുന്നോട്ട് വന്നിട്ടുണ്ട്.
'നമ്മുടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉള്‍പ്പെട്ട ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ അവകാശവാദങ്ങള്‍ വായിക്കുന്നത് അതിശയകരമാണ്, അതിലും ഞെട്ടിക്കുന്ന കാര്യം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് രണ്ടാം തവണ അധികാരം ലഭിച്ചു എന്നതാണ്. ! ആ കാലയളവിലെ പ്രധാന തസ്തികകള്‍ വിട്ടുവീഴ്ച ചെയ്‌തോ? ഇത് ചില ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു.'-എന്നാണ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ ട്വിറ്ററില്‍ കുറിച്ചത്.
മിര്‍സയെ ഒരിക്കല്‍പോലും കണ്ടുമുട്ടുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല: ഹമീദ് അന്‍സാരി
പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ അവകാശവാദങ്ങളെച്ചൊല്ലി ഒരു വിഭാഗം മാധ്യമങ്ങളും ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) തനിക്ക് നേരെ 'അസത്യങ്ങളുടെ പരമ്പര' തന്നെ അഴിച്ചുവിടുകയാണെന്ന് ഹാമിദ് അന്‍സാരി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. താന്‍ മാധ്യമപ്രവര്‍ത്തകനെ ക്ഷണിക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയുടെ ഉപരാഷ്ട്രപതി വിദേശ പ്രമുഖരെ ക്ഷണിക്കുന്നത് പൊതുവെ വിദേശകാര്യ മന്ത്രാലയം മുഖേന സര്‍ക്കാരിന്റെ ഉപദേശപ്രകാരമാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്'-അദ്ദേഹം പറഞ്ഞു.
'2010 ഡിസംബര്‍ 11ന് 'അന്താരാഷ്ട്ര ഭീകരതയെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള നിയമജ്ഞരുടെ അന്താരാഷ്ട്ര സമ്മേളനം' താന്‍ ഉദ്ഘാടനം ചെയ്തിരുന്നു. സാധാരണപോലെ ക്ഷണിക്കപ്പെട്ടവരുടെ പട്ടിക സംഘാടകരാണ് തയ്യാറാക്കിയത്. താന്‍ അദ്ദേഹത്തെ ക്ഷണിക്കുകയോ (പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകനെ) കാണുകയോ ചെയ്തിട്ടില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ നിയമനങ്ങളും കോണ്‍ഫറന്‍സുകളും ഇന്ത്യന്‍ സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും (എംഇഎ) അറിഞ്ഞാണ് നടത്തിയതെന്നും അന്‍സാരി പറഞ്ഞു. 'ഇന്ത്യ ഗവണ്‍മെന്റിന് ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെന്നും സത്യം പറയാന്‍ മാത്രമേ അധികാരമുള്ളൂവെന്നും' അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
ബിജെപി പ്രചരിപ്പിക്കുന്ന നുണകള്‍ അപലപനീയം: കോണ്‍ഗ്രസ്
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും മുന്‍ ഉപരാഷ്ട്രപതിയും പ്രമുഖ നയതന്ത്രജ്ഞനുമായ ഹമീദ് അന്‍സാരിക്കെതിരെ ബിജെപി വക്താവ് ഉന്നയിച്ച ആരോപണങ്ങള്‍ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പിആര്‍ഒ ജയറാം രമേശും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരും പൊതു ചര്‍ച്ചകളെ തരംതാഴ്ത്താനും അവരുടെ പേറ്റന്റ് ബ്രാന്‍ഡ് നുണകള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ഇത് മനസ്സിന്റെ അസുഖത്തെയും ഏതെങ്കിലും തരത്തിലുള്ള സമഗ്രതയുടെ അഭാവത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.