പരപ്പനങ്ങാടി: കൊവിഡ് നിരീക്ഷണത്തില്‍ 20 ദിവസം പിന്നിട്ട പ്രവാസി മരിച്ചു. നമ്പുളം റോഡ് ജങ്ഷനു സമീപത്തെ കെ ടി ബീരാന്‍ കോയ(53)യാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മരണപ്പെട്ടത്. ഞായറാഴ്ച്ച രാവിലെ 11.30ഓടെയാണ് മരണം. ആരോഗ്യ പ്രവര്‍ത്തകരെത്തി വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.