ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധസമിതി രൂപീകരിക്കും: വനം മന്ത്രി

Update: 2022-09-16 06:44 GMT
ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധസമിതി രൂപീകരിക്കും: വനം മന്ത്രി

കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധ പരിശോധനകള്‍ക്കായി ജുഡിഷ്യല്‍ പദവിയില്‍ ഇരിക്കുന്ന വ്യക്തിയുടെ നേത്വത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

വിവിധ വകുപ്പ് മേധാവികളും ശാസ്ത്ര വിഷയത്തില്‍ വൈധഗ്ധ്യമുള്ളവരും സമിതിയില്‍ അംഗങ്ങളായിരിക്കും. ഇത് സംബന്ധിച്ചു മൂന്ന് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. ബഫര്‍ സോണ്‍ വിഷയത്തില്‍ ഡ്രോണ്‍ സര്‍വേയോ

സാറ്റലൈറ്റ് സര്‍വ്വേയോ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ മനസിലാക്കി നടപടി സ്വീകരിക്കാന്‍ വിശദമായ സര്‍വേ ആവശ്യമാണെന്ന് നിര്‍ദേശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അതിനായി വിദഗ്ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News