ഷാജഹാന്റെ കൊലപാതകം: 'സിപിഎം നേതാക്കളുടെ ആശയക്കുഴപ്പത്തിന് കാരണം ഹിന്ദുത്വയോട് താതാത്മ്യം പ്രാപിച്ചുക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ അടിത്തട്ട്'
കോഴിക്കോട്: പാലക്കാട് മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിലെ പ്രതികളെ കുറിച്ച് തുടക്കത്തിലുണ്ടായ ആശയക്കുഴപ്പം സിപിഎമ്മിലെ ഹിന്ദുത്വ സ്വാധീനത്തിന്റെ തെളിവാണെന്ന് വിമര്‍ശകര്‍. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടും അവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണോ സിപിഎം പ്രവര്‍ത്തകരാണോ എന്ന് ഉറപ്പിക്കാന്‍ പോലും പാര്‍ട്ടി നേതാക്കള്‍ക്ക് സാധിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
'കൊന്നത് പാര്‍ട്ടിക്കുള്ളിലെ ആര്‍എസ്എസ് ആണോ, പാര്‍ട്ടിക്കാര്‍ക്കുള്ളിലെ ആര്‍എസ്എസ് ആണോ എന്ന കുഴപ്പിച്ച ചോദ്യം...
അതാണ് പരസ്പരം വേര്‍തിരിച്ചറിയാനാവാത്ത വിധം ഹിന്ദുത്വ പൊതുബോധത്തോട് പടിപടിയായി താതാത്മ്യം പ്രാപിച്ചിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ അടിത്തട്ട്..' എസ് നിസാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിപിഎമ്മിലുണ്ടായ ആശയക്കുഴപ്പത്തിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തുടക്കത്തിലെ ആശയക്കുഴപ്പത്തിനൊടുവില്‍ പാലക്കാട് മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെ ആണെന്ന് സിപിഎം വ്യക്തമാക്കിയിരിക്കുന്നു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പോലീസും കണ്ടെത്തിയിരിക്കുന്നു.
പക്ഷേ തുടക്കത്തില്‍ ഉണ്ടായ ആശയക്കുഴപ്പവും അവ്യക്തതയുമുണ്ടല്ലോ, അല്ലെങ്കില്‍ അങ്ങനെ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് സാധിച്ച സാഹചര്യമുണ്ടല്ലോ..കൊന്നത് പാര്‍ട്ടിക്കുള്ളിലെ ആര്‍എസ്എസ് ആണോ, പാര്‍ട്ടിക്കാര്‍ക്കുള്ളിലെ ആര്‍എസ്എസ് ആണോ എന്ന കുഴപ്പിച്ച ചോദ്യം...
അതാണ് പരസ്പരം വേര്‍തിരിച്ചറിയാനാവാത്ത വിധം ഹിന്ദുത്വ പൊതുബോധത്തോട് പടിപടിയായി താതാത്മ്യം പ്രാപിച്ചിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ അടിത്തട്ട്..