പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിം കോടതി
പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച സംഭവിച്ചുവെന്ന് സുപ്രിംകോടതി
പാലക്കാട്: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനവുമായും ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകര്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച സംഭവിച്ചുവെന്ന് സുപ്രിംകോടതി. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് എന്നും കോടതി പറഞ്ഞു.
പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ തുടര്‍ന്നെടുത്ത കേസുകളിലുമായി 17 പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ശ്രീനിവാസന്‍ വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും പിഎഫ്‌ഐ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ എട്ട് പ്രതികള്‍ക്കുമാണ് ജാമ്യം അനുവദിച്ചത്.
2022 ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. കേസില്‍ പിഎഫ്‌ഐ പ്രവര്‍ത്തകരെ അസ്റ്റ് ചെയ്യുകയായിരുന്നു. നേരിട്ടും അല്ലാതെയും കൃത്യത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.