ഒടിടി സിനിമകളില്‍ ഇനി അഭിനയ്ക്കരുത്; ഫഹദിന് മുന്നറിയിപ്പുമായി ഫിയോക്ക്
ഇനി ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്ക് സമിതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കൊച്ചി: ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ വിലക്കേര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. നിരവധി ഒടിടി ചിത്രങ്ങളാണ് അടുത്തിടെ ഫഹദിന്റേതായി പുറത്തുവന്നത്. ഈ മാസം തന്നെ രണ്ട് ചിത്രങ്ങളാണ് ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.
ഇനി ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്ക് സമിതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇനി ഒടിടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു നിലപാടില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ച നടനാണ് ഫഹദ്. കഴിഞ്ഞ ദിവസങ്ങളിലായി ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയിലൂടെ പ്രദര്‍ശനത്തിന് എത്തിയത്. ഇരു ചിത്രങ്ങളും ഒടിടിക്കു വേണ്ടിതന്നെയാണ് ഒരുക്കിയിരുന്നത്. കൂടാതെ സീയു സൂണ്‍ എന്ന ചിത്രവും താരത്തിന്റേതായി ഒടിടിയിലൂടെ പുറത്തെത്തിയിരുന്നു. മനീഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കാണ് തിയെറ്ററില്‍ എത്താനുള്ളത്. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം തിയറ്ററിലൂടെ മാത്രമേ റിലീസ് ചെയ്യുകയൊള്ളൂവെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.