വ്യാജ ബോംബ് ഭീഷണി; ബംഗാള്‍ സ്വദേശി തബാല്‍ മണ്ഡല്‍ അറസ്റ്റില്‍

മദ്യ ലഹരിയിലാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് പ്രതി പോലിസിനോട് പറഞ്ഞു.

Update: 2021-07-20 13:03 GMT

പൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ കനാറ ബാങ്കില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ബോംബ് പൊട്ടുമെന്ന് പൊന്നാനി സ്റ്റേഷനിലേക്ക് 11.30ഓടെ വന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. അതിഥി തൊഴിലാളിയായി ജോലി ചെയ്യുന്ന തബാല്‍ മണ്ഡലാണ് അറസ്റ്റിലായത്. 12 മണിയോടെ പൊന്നാനി എച്ച്എച്ച്ഒ വിനോദ് വലിയാറ്റൂരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മലപ്പുറത്ത് നിന്നും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ബാങ്കിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. മദ്യ ലഹരിയിലാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് പ്രതി പോലിസിനോട് പറഞ്ഞു.


Tags:    

Similar News