ബ്രിട്ടനില്‍ പഠിച്ച 'വ്യാജ ഡോക്ടര്‍' ഹൃദയശസ്ത്രക്രിയകള്‍ നടത്തി; ഏഴു മരണം

Update: 2025-04-05 17:34 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ആശുപത്രിയില്‍ ബ്രിട്ടനില്‍ പഠിച്ച 'വ്യാജ' ഡോക്ടര്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ ഏഴ് രോഗികള്‍ മരിച്ചു. ദാമോ നഗരത്തിലെ ഒരു സ്വകാര്യ മിഷണറി ആശുപത്രിയിലാണ് സംഭവം. വ്യാജ ഡോക്ടര്‍ ഒളിവിലാണ്. യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ ജോയിന്‍ ചെയ്ത ജോണ്‍ കെം എന്നയാളാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. ഇയാളുടെ യഥാര്‍ത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക മരണസംഖ്യ ഏഴ് ആണെങ്കിലും യഥാര്‍ത്ഥത്തില്‍ മരിച്ചവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റും അഭിഭാഷകനുമായ ദീപക് തിവാരി അറിയിച്ചു.

Similar News