ബിജെപി കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ വ്യാജ പ്രചാരണം: എഎസ്‌ഐക്ക് സ്ഥലം മാറ്റം
പി വി സുഭാഷിനെയാണ് സ്ഥലം മാറ്റിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബിജെപിക്ക് അന്വേഷണ വിവരം ചോര്‍ത്തി നല്‍കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നടപടി.
തൃശൂര്‍: കൊടകരയില്‍ ബിജെപിയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസിലെ അന്വേഷണസംഘത്തിനെതിരേ വ്യാജപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐയെ സഥലം മാറ്റി.
പി വി സുഭാഷിനെയാണ് സ്ഥലം മാറ്റിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബിജെപിക്ക് അന്വേഷണ വിവരം ചോര്‍ത്തി നല്‍കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നടപടി.
സിറ്റി പോലിസ് പരിധിയില്‍തന്നെ മണ്ണുരുത്തി സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. സിറ്റി പോലിസ് കമ്മീഷണറുടെ റിപോര്‍ട്ട് പരിഗണിച്ച റേഞ്ച് ഡിഐജിയാണ് സ്ഥലം മാറ്റിയത്. പി വി സുഭാഷ് ബിജെപിയുടെ പോലിസ് ഡീപ് സെല്ലിലെ അംഗമാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.