ലണ്ടന്‍: അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യന്‍ വനിതാ ടീമിനും ലോകകപ്പില്‍ പങ്കെടുക്കാം. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഫിഫ മല്‍സരത്തിന് വേദിയാകുന്നത്. 2017ല്‍ അണ്ടര്‍ 17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു.