ചലച്ചിത്ര-നാടക നടന്‍ കലിംഗ ശശി അന്തരിച്ചു

Update: 2020-04-07 02:01 GMT

കോഴിക്കോട്: ചലച്ചിത്ര-നാടക നടന്‍ കലിംഗ ശശി എന്ന വി ചന്ദ്രകുമാര്‍(59) അന്തരിച്ചു. കരള്‍ രോഗബാധിതനായി ചികില്‍സയിലായിരുന്ന ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പാലേരി മാണിക്യം, കേരള കഫേ, വെള്ളിമൂങ്ങ, ആമേന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 25 വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ച കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങളെ കീഴടക്കിയത്. 500ലേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് ശശി ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്. 'തകരച്ചെണ്ട'യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, വീണ്ടും

    നാടകത്തിലേക്ക് തിരിച്ചുപോയി. പിന്നീട് 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും സിനിമയിലെത്തി. 250ലേറെ സിനിമകളില്‍ വേഷമിട്ടു. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്' സിനിമയില്‍ നായകനായി. കേരളാകഫേ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, ആമേന്‍, അമര്‍ അക്ബര്‍ ആന്റണി, വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

    കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായര്‍-സുകുമാരി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രഭാവതി. ്.




Tags:    

Similar News