ഫലസ്തീന്‍ സംവിധായക ഫറാ നബുല്‍സിയുടെ 'ദ പ്രസന്റിന്' ഓസ്‌കാര്‍ നാമനിര്‍ദേശം

മികച്ച തത്സമയ ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് അക്കാദമി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

Update: 2021-03-16 07:15 GMT

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ അധിനിവേശ സൈന്യം ഫലസ്തീനികളോട് കാണിക്കുന്ന ക്രൂരതകള്‍ ദൃശ്യവല്‍ക്കരിച്ച ഫലസ്തീന്‍ സംവിധായക ഫറാ നബുല്‍സിയുടെ 'ദി പ്രസന്റി'ന് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം. മികച്ച തത്സമയ ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് അക്കാദമി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

'അതിശയകരമായ വാര്‍ത്ത, 'ദ പ്രസന്റ്' ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു! അക്കാദമിക്ക് നന്ദി!' പ്രഖ്യാപനം വന്നതിന് പിന്നാലെ നബുല്‍സി ട്വിറ്ററില്‍ കുറിച്ചു.

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കു സമ്മാനം വാങ്ങാന്‍ വെസ്റ്റ് ബാങ്കിലേക്ക് പുറപ്പെടുന്ന യൂസഫിനും മകള്‍ക്കും ഇസ്രായേല്‍ സൈന്യത്തില്‍നിന്നു ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Tags:    

Similar News