കുവൈത്തില്‍ മലയാളിയുടെ ലേബര്‍ ക്യാംപില്‍ വന്‍ തീപ്പിടിത്തം; നാലു മരണം

Update: 2024-06-12 07:40 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാംപില്‍ വന്‍ തീപ്പിടിത്തം. നാലു മരണം. നിരവധി പേര്‍ക്കു പരിക്ക്. 39ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലിലെ എന്‍ബിടിസി കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന ക്യാംപില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ക്യാംപില്‍ താമസിക്കുന്നത്. കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കും ഗുരുതര പരിക്കേറ്റു. മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ക്യാംപാണിത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ട്ടുണ്ട്. പുലര്‍ച്ചെ നാലിന് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. പരിക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.

    അതേസമയം, മുപ്പതോളം പേരെങ്കിലും തീപിടിത്തത്തില്‍ മരിച്ചതായി അനൗദ്യോഗിക റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് ആറുനിലയിലുള്ള കെട്ടിടത്തില്‍ തീ പടര്‍ന്നത്. സമീപത്തെ വാണിജ്യ മേഖലയില്‍ നിന്നുള്ള 195 ഓളം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിരവധി മലയാളികളും താമസിക്കുന്നുണ്ട്. നാലുപേര്‍ മരണപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News