പശുകശാപ്പ് തടയല്‍ നിയമം: കര്‍ണാടകയില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ചിക്കമംഗളൂര്‍ ജില്ലയിലാണ് ബുധനാഴ്ച ആദ്യ അറസ്റ്റ് നടന്നത്. ക്ലീനറെ അറസ്റ്റ് ചെയ്യുകയും വാഹനവും അതിലുണ്ടായിരുന്ന കന്നുകാലികളെ പിടിച്ചെടുക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു.

Update: 2021-01-13 10:15 GMT

ബെംഗളൂരു: അടുത്തിടെ നടപ്പാക്കിയ കര്‍ണാടക കശാപ്പ് തടയല്‍, കന്നുകാലികളെ സംരക്ഷിക്കല്‍ നിയമം -2020 പ്രകാരം വ്യത്യസ്ഥ സംഭവങ്ങളിലായി പോലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചിക്കമംഗളൂര്‍ ജില്ലയിലാണ് ബുധനാഴ്ച ആദ്യ അറസ്റ്റ് നടന്നത്. ക്ലീനറെ അറസ്റ്റ് ചെയ്യുകയും വാഹനവും അതിലുണ്ടായിരുന്ന കന്നുകാലികളെ പിടിച്ചെടുക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. 35 ഓളം കന്നുകാലികളെ ദാവനഗരെ ജില്ലയിലെ റാണെബെന്നൂരില്‍ നിന്ന് ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരി വഴി മംഗളൂരുവിലേക്ക് അനധികൃതമായി കടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

രണ്ടാമത്തെ സംഭവം കൈമാന ഗ്രാമത്തിനടുത്താണ് നടന്നത്. കാലികളുമായെത്തിയ വാഹനത്തിന്റെ ഡ്രൈവറെ അജ്ഞാതരായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ക്ലീനര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

അക്രമികള്‍ ആക്രമിച്ച ഡ്രൈവര്‍ നിലവില്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ അനധികൃത കന്നുകാലി കടത്തിന് കേസെടുത്തതായി പോലിസ് പറഞ്ഞു.തന്റെ ട്രക്ക് ഒരു കൂട്ടം ആളുകള്‍ തടയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് ട്രക്കിന്റെ ഡ്രൈവര്‍ ശൃംഗേരി സ്‌റ്റേഷനില്‍ പരാതിയില്‍ പറഞ്ഞു. ഡ്രൈവറുടെ പരാതിയില്‍ ചിക്മഗളൂര്‍ ജില്ലയിലെ ശൃംഗേരി പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടക കശാപ്പ് തടയല്‍ പ്രകാരവും മൃഗങ്ങളെ അനധികൃതമായി കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News