വ്യാജ ലൈസന്‍സുള്ള തോക്കുകള്‍ കൈവശം വച്ചന്നാരോപിച്ച് അഞ്ച് കശ്മീര്‍ യുവാക്കള്‍ അറസ്റ്റില്‍

എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളിലെ ജീവനക്കാരാണ് ഇവരില്‍നിന്നു അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

Update: 2021-09-02 02:11 GMT

തിരുവനന്തപുരം: വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചന്നാരോപിച്ച് അഞ്ച് കശ്മീരി യുവാക്കളെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ മഹമദ്, മുഷ്താക്ക് ഹുസൈന്‍, ഗുസല്‍മാന്‍, മുഹമദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്.

കരമന നീറമണ്‍കരയില്‍ നിന്നാണ് കരമന പോലിസ് ഇവരെ പിടികൂടിയത്. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളിലെ ജീവനക്കാരാണ് ഇവരില്‍നിന്നു അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

ആറു മാസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജന്‍സി വഴി തലസ്ഥാനത്തെത്തിയത്. തിരഞ്ഞെടുപ്പുസമയത്ത് തോക്കുകള്‍ സ്‌റ്റേഷനില്‍ ഹാജരാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ എത്തിച്ചില്ലെന്നും തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തോക്കിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയതെന്നും പോലിസ് അവകാശപ്പെട്ടു

ബുധനാഴ്ച വൈകീട്ടോടെ നീറമണ്‍കരയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്തു. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News