പ്രളയം, പരിസ്ഥിതി, അതിജീവനം: ചര്‍ച്ച നാളെ
പ്രകൃതി ദുരന്തങ്ങളും മഴക്കെടുതികളും തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ ക്വാറികളും മണല്‍ വാരലും എത്രമാത്രം ഇതിനു കാരണമാവുന്നു എന്നതടക്കമുള്ള വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ചയ്ക്ക് വിധേയമാ ക്കപ്പെടും.
കോഴിക്കോട്: എസ്ഡിപി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി 'പ്രളയം പരിസ്ഥിതി അതിജീവനം' എന്ന വിഷയത്തില്‍ നാളെ (വെള്ളി) വൈകീട്ട് 4.30ന് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. പ്രകൃതി ദുരന്തങ്ങളും മഴക്കെടുതികളും തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ ക്വാറികളും മണല്‍ വാരലും എത്രമാത്രം ഇതിനു കാരണമാവുന്നു എന്നതടക്കമുള്ള വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ചയ്ക്ക് വിധേയമാ ക്കപ്പെടും. പി കെ ഉസ്മാന്‍ (എസ്ഡിപിഐ), ടി വി രാജന്‍ (നദി സംരക്ഷണ സമിതി), അസ്‌ലം ചെറുവാടി (വെല്‍ഫെയര്‍ പാര്‍ട്ടി), അലി മൊയ്ദീന്‍ (ക്രഷര്‍ അസോസിയേഷന്‍), എസ് നിസാര്‍ (പോപുലര്‍ ഫ്രണ്ട്), ബി എസ് ബാബു രാജ് (മാധ്യമ പ്രവര്‍ത്തകന്‍), കോയ പുന്നോത്ത് (മണല്‍ തൊഴിലാളി യൂനിയന്‍), മുസ്തഫ പാലേരി, ടി പി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു.