ഗസാ ടീമിന് ഇസ്രായേല്‍ യാത്രാനുമതി നിഷേധിച്ചു; ഫുട്‌ബോള്‍ ഫൈനല്‍ റദ്ദാക്കി

സെന്‍ട്രല്‍ വെസ്റ്റ് ബാങ്കിലെ നബ്‌ലുസില്‍നിന്നുള്ള എഫ്‌സി ബാലറ്റ ക്ലബുമായി മാറ്റുരയ്ക്കാനിരുന്ന ഗസയിലെ ഖദാമത്ത് റഫ ക്ലബ്ബില്‍ നിന്നുള്ള കളിക്കാര്‍ക്ക് തങ്ങളുടെ പ്രദേശം വഴി ഏതാനും കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇസ്രായേല്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Update: 2019-09-25 17:37 GMT

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ എതിരാളികളുമായി ഏറ്റുമുട്ടാമെന്ന് പ്രതീക്ഷിച്ചിരുന്ന ഗസ കളിക്കാര്‍ക്ക് ഇസ്രായേല്‍ യാത്രാ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഫലസ്തീന്‍ ദേശീയ ഫുട്‌ബോള്‍ ക്ലബ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കി.

സെന്‍ട്രല്‍ വെസ്റ്റ് ബാങ്കിലെ നബ്‌ലുസില്‍നിന്നുള്ള എഫ്‌സി ബാലറ്റ ക്ലബുമായി മാറ്റുരയ്ക്കാനിരുന്ന ഗസയിലെ ഖദാമത്ത് റഫ ക്ലബ്ബില്‍ നിന്നുള്ള കളിക്കാര്‍ക്ക് തങ്ങളുടെ പ്രദേശം വഴി ഏതാനും കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇസ്രായേല്‍ അനുമതി നിഷേധിക്കുകയായിരുന്നു.

ഗസയുടെ ഇടുങ്ങിയ തീരപ്രദേശത്ത് താമസിക്കുന്ന 20 ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ക്ക് വെസ്റ്റ് ബാങ്കിലേക്ക് പോവാന്‍ ഇസ്രായേലിന്റെ അനുമതിക്കായി കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥയാണ്.യാത്രാനുമതി നിഷേധിക്കാനുണ്ടായ കാരണം സംബന്ധിച്ച് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ടീം അംഗങ്ങള്‍ക്ക് 'തീവ്രവാദ' സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അനുമതി നിഷേധിച്ചതെന്ന് ഇസ്രയേല്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഗാസ ക്ലബ്ബിലെ 35 അംഗങ്ങളില്‍ 12 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയത്. എന്നാല്‍ ഇതില്‍ കളിക്കാരായുള്ളത് അഞ്ചു പേര്‍ മാത്രമാണെന്ന് ടീം അധികൃതര്‍ പറഞ്ഞു.

വെസ്റ്റ് ബാങ്ക് നഗരമായ നബ്ലൂസില്‍ ബുധനാഴ്ച നടന്ന ഫിഫ അംഗീകൃത പലസ്തീന്‍ കപ്പ് ജൂലൈയിലും മാറ്റിവച്ചിരുന്നു. ഗസ ക്ലബ്ബിന്റെ 35 കളിക്കാരില്‍ 31 പേര്‍ക്ക് യാത്രാനുമതി നിഷേധിച്ചതിനെതുടര്‍ന്നായിരുന്നു മല്‍സരം മാറ്റിവച്ചത്.

Tags:    

Similar News