തിഹാര്‍ ജയിലില്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തടവുകാരന് മര്‍ദ്ദനം

Update: 2021-06-10 13:48 GMT
ന്യൂഡല്‍ഹി: 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തിഹാര്‍ ജയിലില്‍ തടവുകാരനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു. ഐഎസ് ബന്ധം ആരോപിച്ച് 2018ല്‍ അറസ്റ്റ് ചെയ്ത റാഷിദ് സഫറിനെയാണ് ഒരുകൂട്ടം സഹതടവുകാര്‍ മര്‍ദ്ദിച്ചത്. തിഹാര്‍ ജയിലില്‍ നിന്ന് യുവാവ് പിതാവിനോട് ടെലിഫോണിലൂടെയാണ് സംഭവം വെളിപ്പെടുത്തിയതെന്ന് അഭിഭാഷകന്‍ എം എസ് ഖാന്‍ ബുധനാഴ്ച ഡല്‍ഹി കോടതിയെ അറിയിച്ചു. ഐഎസില്‍ ചേരാന്‍ പ്രേരിപ്പിപ്പിക്കുകയും രാജ്യത്ത് ആക്രമണങ്ങളും സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്ത സംഘത്തില്‍പ്പെട്ടയാളെന്ന് ആരോപിച്ചാണ് റാഷിദ് സഫറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നത്. പരാതി പരിശോധിക്കാന്‍ പരിശോധിക്കാന്‍ ജയില്‍ സൂപ്രണ്ടിന് ഉചിതമായ നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് കോടതി നിര്‍ദേശിച്ചു.

    2018 ഡിസംബറില്‍ എന്‍ ഐഎ റെയ്ഡ് നടത്തിയാണ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തിരുന്നത്. ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്ലും ഉത്തര്‍പ്രദേശ് പോലിസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഏകോപിപ്പിച്ച് ജാഫ്രാബാദിലെ ആറ് സ്ഥലങ്ങളിലും ഡല്‍ഹിയിലും സീലാംപൂരിലും അംറോഹയില്‍ ആറ്, ലഖ്‌നൗവില്‍ രണ്ട്, ഹാപൂരില്‍ രണ്ട്, മീററ്റില്‍ രണ്ട് ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 11 സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയിരുന്നത്. ജനുവരി 26ന്റെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരു മാസം മുമ്പാണ് തിരച്ചിലുകളും അറസ്റ്റുകളും ഉണ്ടായത്.

    രാജ്യത്ത് പലയിടത്തും 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തല്ലിക്കൊലകളും കെട്ടിയിട്ട് മര്‍ദ്ദിക്കുകയും മറ്റും ചെയ്ത സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നെങ്കിലും ജയിലില്‍ നിന്ന് ഇത്തരമൊരു സംഭവം ആദ്യമായാണ്.

Forced to chant 'Jai Shri Ram' inside Tihar Jail

Tags:    

Similar News